ഇന്ന് ലോക ചിരി ദിനം: ചിരിക്കാന്‍ മറന്നു പോകുന്നവര്‍ ഓർക്കുക, ചിരി മനുഷ്യന് ലഭിച്ച വലിയ അനുഗ്രഹം
1 min readചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് ജീവികളില്‍ മനുഷ്യനു മാത്രമുള്ള പ്രത്യേകതയാണ്. ഇന്ന് മേയ് മാസത്തിലെ ആദ്യ ഞായർ. അതായത് ലോക ചിരി ദിനമായി ആചരിക്കുന്ന ദിനം. നമുക്കെല്ലാം മനസു തുറന്നൊന്ന് ചിരിക്കാനുള്ള ദിവസം. ഈ ദിവസം ചിരിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ചിരിക്കുക. ഇന്ത്യയിൽ നിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം ലോകത്തിന് സമ്മാനമായി ലഭിച്ചതെന്നതില്‍ നമുക്ക് അഭിമാനിക്കാം. 1995 ൽ മുംബൈയിൽ നിന്നും ചിരിയോഗ മൂവ്‌മെന്റിന് തുടക്കമിട്ട ഡോ. മദന്‍ കത്താരിയയാണ് ലോക വ്യാപകമായി ചിരിദിനമെന്ന ആശയത്തിന് തുടക്കം ഇട്ടത്. ചിരി ശുഭസൂചകമായ ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ മൂവ്മെന്റ് തുടങ്ങിയത്. മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികന് സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാന പ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇപ്പോൾ ചിരിദിനമായി ആചരിക്കുന്നത്. അര മൈല്‍ നടക്കുന്നതിന് തുല്യ ഫലമാണ് മനസ്സു തുറന്നുള്ള ഒരു ചിരി. ഇത് അമിത വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചിരി എന്നത് ഒരു പ്രത്യേക ഊര്‍ജമായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് വൈദ്യ ശാസ്ത്രത്തിലും പറയുന്നുണ്ട്. നന്നായി ചിരിക്കുന്നവരില്‍ കുടവയര്‍ കാണാന്‍ കഴിയില്ല. ചിരി പ്രതിരോധ സംവിധാനത്തെയും മാനസികാWവസ്ഥയെയും ശക്തിപ്പെടുത്തുന്നു. വേദന കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ സൗന്ദര്യം വർധിപ്പിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ട്.
താഴ്ന്ന രക്ത സമ്മര്‍ദ്ദമുണ്ടാകാൻ ചിരി ഏറെ നല്ലതാണ്. ഇതു മൂലം ഹൃദ്രോഗ അപകട സാധ്യത കുറയും. സ്ഥിരമായി ചിരിക്കുന്ന ആളുകളില്‍ ടി സെല്‍സിന്റെ അളവ് കൂടുതലായിരിക്കും അത് അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നതിനും രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തല്‍ പ്രകാരം ചിരി ആയുസ്സ് കൂട്ടുമെന്നും പറയുന്നുണ്ട്. കൂടുതല്‍ ചിരിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുക എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അപ്പോൾ ഇന്ന് മുതൽ ആരും ചിരിക്കാൻ മറക്കണ്ട.