ഇൻ്റേണൽ ഓഡിറ്റ് രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കേഷൻ ആണോ നിങ്ങളുടെ ലക്ഷ്യം; CIA-യെ കുറിച്ചറിയാം
1 min read

ഇൻ്റേണൽ ഓഡിറ്റ് രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആഗോള സർട്ടിഫിക്കേഷൻ ആണോ നിങ്ങളുടെ സ്വപ്നം? അങ്ങനെയെങ്കിൽ നിങ്ങൾക്ക് അതിനായി അവസരം ഒരുക്കുന്നു ലോകോത്തര നിലവാരമുള്ള അമേരിക്കൻ പ്രൊഫഷണൽ ബോർഡ് ആയ Institute of internal Auditors(IIA- USA) നൽകുന്ന CIA അഥവാ Certified Internal Auditor എന്ന കോഴ്‌സിലൂടെ. 150 – ൽ അധികം രാജ്യങ്ങളിൽ അംഗീകാരം ഉള്ള ഈ കോഴ്സ് അപരൻമാർ ഇല്ലാത്ത കോഴ്സ് എന്ന് അറിയപ്പെടുന്നു, എന്തെന്നാൽ ഇൻ്റേണൽ ഓഡിറ്റ്നെ കേന്ദ്രീകരിക്കുന്ന ഒരു കോഴ്സ് ഇന്ന് ലോകത്ത് ഇല്ല. ഈ ഒരു കോഴ്സ് വഴി വിദേശത്ത് ഉൾപ്പെടെ അനേകം ജോലി സാധ്യതകൾ തുറന്നു തരുന്നു . കമ്പനികളിൽ ഇൻ്റേണൽ ഓഡിറ്റ്, സീനിയർ മാനേജർ ഓഡിറ്റ്, മാനേജർ ക്വാളിറ്റി അഷുറൻസ്. മാനേജർ ക്വാളിറ്റി അസോസിയേറ്റ് തുടങ്ങി പല തൊഴിലവസരങ്ങൾ ലഭ്യമാണ്.
3 പാർട്ട് പരീക്ഷകൾ ആണ് ഒരു വ്യക്തി CIA പൂർത്തീകരിക്കാൻ ആയി എഴുതേണ്ടത്.
1) Essentials of Internal Auditing
2) Practice of Internal Auditing
3) Business Knowledge for Internal Auditing
മറ്റ് കോഴ്സുകൾ വച്ച് നോക്കുമ്പോൾ CIA ക്ക് ഉള്ള പ്രത്യേകത വർഷത്തിൽ എപ്പോൾ ആണേലും പരീക്ഷകൾ എഴുതാം. എക്സാം വിൻഡോ ഉണ്ടായിരിക്കില്ല. അത് കൂടാതെ MCQ ചോദ്യങ്ങൾ ആണ് എല്ലാം. 14 ഭാഷകളിൽ ആയി CIA പരീക്ഷ എഴുതാം എന്നതും മറ്റ് കോഴ്സുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ലോകമൊട്ടാകെ 950- ഓളം പരീക്ഷാകെന്ദ്രങ്ങൾ ലഭ്യമാണ്.CIA പരീക്ഷയിൽ നെഗറ്റീവ് മാർകിങ് ഉണ്ടായിരിക്കില്ല.
ഈ ഒരു കോഴ്സ് നമുക്ക് പാസ് ആകാൻ 750- ൽ 600 മാർക്ക് ആണ് വേണ്ടത്.
ഈ ഒരു കോഴ്സ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത എന്ന് പറയുന്നത് ഡിഗ്രീ അണ്. ഏതൊരു ഡിഗ്രീ പൂർത്തീകരിച്ച വ്യക്തികൾക്കും ഈ കോഴ്സ് ചെയ്യാവുന്നത്. എന്നാലും +2 കഴിഞ്ഞവർക്ക് ഈ കോഴ്സിൽ ചേരാവുന്നതാണ് അതിനായി അവർ Internal Auditing Practitioner എന്ന കോഴ്സ് കൂടെ ചെയ്താൽ മതിയാകും.ഇത് കൂടാതെ പി ജി പൂർത്തീകരിച്ചവർക്കും പ്രൊഫെഷണൽ കോഴ്സ് പൂർത്തികറിച്ചവർക്കും ചെയ്യാവുന്നതാണ്.
CIA സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി 3 പാർട്ട് പരീക്ഷകൾ പൂർത്തികരിച്ചതിന് ശേഷം 2 വർഷത്തെ പ്രവർത്തി പരിചയം കൂടെ ആവശ്യമാണ്. പി ജി പൂർത്തീകരിച്ചവർക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയം മതിയാകും.
CIA പൂർത്തീകരിച്ച തുടക്കക്കാരൻ ആയ ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ശരാശരി വരുമാനം 3- 5 ലക്ഷം വരെയാണ്. നിങ്ങളുടെ CIA സ്വപ്നത്തിന് ചിറകേകുവാൻ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ പരിചയം ഉള്ള ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് നിങ്ങൾക്ക് അവസരം ഒരുക്കുന്നു.
For More Details : https://youtu.be/vP2zFZWe2IA
LOGIC SCHOOL OF MANAGEMENT
9895818581,9995518581
www.logiceducation.org
