പാലപ്പിള്ളി വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ ആക്രമിച്ചു
1 min readപാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പുലി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് പോയതായി പറയുന്നു. തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയുടെ കഴുത്തിലും കാലിലുമാണ് പുലി പിടികൂടിയത്. കഴിഞ്ഞ ദിവസവും പുലി ഒരു പശുക്കുട്ടിയെ കൊന്നിരുന്നു.