ബീഫ് അച്ചാർ
1 min readബീഫ് , അച്ചാറിട്ട് കഴിച്ചിട്ടുണ്ടൊ? അടിപൊളിയാണ്… ബീഫ് അച്ചാർ തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് പരിശോധിക്കാം.
____________
ചേരുവകൾ
___________
ബീഫ് – 3 കിലോ
കാശ്മീരി ചില്ലി – 5 ടേബിൾ സ്പൂൺ
മഞ്ഞൾ – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – 3 ടേബിൾ സ്പൂൺ
കായം – കുറച്ച്
വിനിഗർ – ആവശ്യത്തിന്
ഉലുവ പൊടി – കുറച്ച്
ഇഞ്ചി, വെളുത്തുളളി – ആവശ്യത്തിന്
____________
തയ്യാറാക്കുന്ന വിധം
____________
ബീഫ് നല്ലവണ്ണം കഴുകി വൃത്തിയാക്കി കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് അര മണിക്കൂർ വക്കുക.
അതിന് ശേഷം നല്ലെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.
ശേഷം ഉരുളി അടുപ്പിൽ വച്ച് ഫ്രൈ ചെയ്ത ഓയിലിൽ തന്നെ (കുറച്ചു കൂടി ഒഴിക്കാം ) കടുകിട്ട് പൊട്ടിക്കാം.
അതിലേക്ക് കായം ഇട്ട്, ഇഞ്ചി, വെളുത്തുളളി, കറിവേപ്പില, എന്നിവ ഇട്ട് ബ്രൗൺ കളർ ആവുമ്പോൾ മഞ്ഞൾ, ഉപ്പ്, കുരുമുളക് പൊടി, ഉലുവ പൊടി, മുളക് പൊടി
എന്നിവ ചേർത്ത് വഴറ്റിയതിന് ശേഷം വറുത്തു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നല്ലവണ്ണം ഇളക്കി ചേർത്ത ശേഷം വിനാഗിരിയും ചേർത്ത് 10 മിനിറ്റിൽ താഴെ ബോയിൽ ചെയ്ത ശേഷം വാങ്ങുക.
തണുത്തതിന് ശേഷം കുപ്പികളിൽ ആക്കി സൂക്ഷിക്കാം . ഒരാഴ്ച്ച കഴിഞ്ഞ് ഉപയോഗിക്കാം.
ബീഫ് അച്ചാർ റെഡി
+——+——-+——-+——-+——-+——-+