പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍
1 min read

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യര്‍ക്കും തുറന്ന ഒരു പാഠപുസ്തകമാണ്. 1971 ല്‍ പുറത്തിറങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ മുതല്‍ 2023 ല്‍ പുറത്തിറങ്ങാനിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് വരേക്ക് നീണ്ടു നില്‍ക്കുന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതം മലയാള സിനിമാ ലോകത്തിന്റെ സമ്പത്ത് തന്നെയാണ്.
