നടനും തിരക്കഥാകൃത്തുമായ സിഐ സിബി തോമസ് ഇനി ഡിവൈഎസ്പി
1 min readകാസർകോട്: നടനും തിരക്കഥാകൃത്തുമായ സിഐ സിബി തോമസ് ഇനി ഡിവൈഎസ്പി. വിജിലൻസ് സിഐ ആയിരുന്ന സിബി തോമസിന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി ഉദ്യോഗകയറ്റം ലഭിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയായ സിബി തോമസ് കർഷകൻ എ എം തോമസിന്റേയും ലീലാതോമസിന്റെയും ഇളയമകനാണ്. രസതന്ത്രത്തിൽ ബിരുദധാരി, പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടിൽ മോഷൻ പിച്ചർ ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാനാനുള്ള അഖിലേന്ത്യാ എൻട്രൻസിൽ എട്ടാം റാങ്ക് നേടി. ഓറിയന്റേഷൻ കോഴ്സ്പൂർത്തിയാക്കിയെങ്കിലും ഫൈനൽ ഇന്റർവ്യൂവിന് പരാജയപ്പെട്ടു. പിന്നീട് നാട്ടിൽ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തിൽ കെമിസ്റ്റ് ആയും മെഡിക്കൽ റപ്രസെന്ററ്റീവ് ആയും ജോലി ചെയ്തു. ഇതിനിടെ എസ് ഐ ടെസ്റ്റ് എഴുതി നിയമനം നേടി. കോളേജ് കാലഘട്ടത്തിൽ നാടകങ്ങളിൽ സജീവമായൊരുന്ന സിബി സർവകലാശാല എ സോൺ കലോത്സവങ്ങളിൽ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തൻ സിബിയെ കണ്ടെത്തിയത്.