ഏകദിന ലോകകപ്പ്: ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ല
1 min readഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യക്ക് വൻ തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇൻ-ഫോം ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം.ആരോഗ്യപ്രശ്നങ്ങൾ മൂലം ഞായറാഴ്ചത്തെ മത്സരത്തിൽ ശുഭ്മാൻ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഉയർന്നുവരുന്ന ഗിൽ കടുത്ത പനിയെ തുടർന്ന് വിശ്രമത്തിലാണ്. താരത്തെ ഇന്ന് ഡെങ്കിപ്പനി പരിശോധനയ്ക്ക് വിധേയനാക്കും.
ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരം കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ചെന്നൈയിൽ എത്തിയത് മുതലാണ് ശുഭ്മാന് പനി അനുഭവപ്പെടാൻ തുടങ്ങിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ താരത്തിന് കൂടുതകൾ മത്സരങ്ങൾ നഷ്ടമായേക്കാമെന്നുമാണ് വിവരം. ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ഓപ്പണറായേക്കും.