കൊളസ്ട്രോള്‍ കുറയണോ? ഈന്തപ്പ‍ഴം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

1 min read
SHARE

നമുക്കെല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഈന്തപ്പഴം. ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് ഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഈന്തപ്പഴം. രുചിയില്‍ മാത്രമല്ല, ആരോഗ്യത്തിലും ഇന്തപ്പഴംമുന്നിലാണ്. ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്. മലബന്ധം പോലുളള പ്രശ്നങ്ങള്‍ നീക്കാന്‍ ഏറ്റവും ഉത്തമമാണ് വെള്ളത്തിലിട്ടു വച്ച ഈന്തപ്പഴം ദിവസവും കഴിക്കുന്നത്. ഇതിലെ ഫൈബറുകള്‍ പെട്ടെന്നു തന്നെ വെള്ളം വലിച്ചെടുത്ത് അയയുന്നു. ഇതു വഴി ദഹനം എളുപ്പമാകും. നാരുകള്‍ ശരീരത്തിനു പെട്ടെന്നു തന്നെ ആഗിരണം ചെയ്യാനും കുടലിനിതു പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാനും സാധിയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വെള്ളത്തിലിട്ട ഈന്തപ്പഴും. ഈന്തപ്പഴത്തില്‍ നാരുകള്‍ക്കു പുറമേ വൈറ്റമിനുകള്‍, അയേണ്‍, മഗ്‌നീഷ്യം, കാല്‍സ്യം, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പെട്ടെന്നു തന്നെ ശരീരത്തിന് ദഹിപ്പിയ്ക്കാനും ആഗിരണം ചെയ്യാനും ചൂടുവെള്ളത്തില്‍ ഇട്ടു വച്ച് ഈന്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. ഇതിലെ പൊട്ടാസ്യം നാഡീവ്യൂഹത്തിന് ഏറെ ആരോഗ്യകരമാണ്. ഇത് ന്യൂറോസംബന്ധമായ രോഗങ്ങള്‍ നീക്കും. ന്യുറോ സഹായകമായതു കൊണ്ടു തന്നെ ബ്രെയിന്‍ ആരോഗ്യത്തിനും കുതിര്‍ത്ത ഈന്തപ്പഴം ഏറെ മികച്ചതാണ്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കും. അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. സീസണല്‍ അലര്‍ജി, ആസ്തമ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാം. പ്രത്യേകിച്ചും അലര്‍ജിയുള്ള കുട്ടികള്‍ക്ക് ഇത് ഏറെ ഗുണം നല്‍കും.