ഇരിട്ടി എം.ജി കോളേജിൽ യാത്രയയപ്പ് സമ്മേളനം
1 min read

സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ജൂനിയർ സൂപ്രണ്ട് വി.കെ. സന്തോഷ് കുമാർ, ക്ലർക്ക് ഇ. പത്മൻ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.കേരള നിയമസഭാ സ്‌പീക്കർ എ. എൻ. ഷംസീർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
