October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
October 3, 2024

പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ ഗാലാ ഫെസ്റ്റ് സംഘടിപ്പിച്ചു

1 min read
SHARE

പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ എത്തിയവർ ഒന്ന് അമ്പരന്നു. പതിവിന് വിപരീതമായി ഇന്ന് സ്കൂൾ അങ്കണം ഒരു ഉത്സവപ്പറമ്പായി മാറിയ കാഴ്ച. എവിടെ നോക്കിയാലും വിവിധ തരം സ്റ്റാളുകൾ. ഫ്ലവർ ഷോ , ബലൂണുകൾ, കളിപ്പാട്ടക്കടകൾ ‘മുട്ടായിക്കടകൾ , ജ്യൂസ്‌ ഷോപ്പ്, ഗെയിം കോർണർ , മാജിക്‌ ഷോ , നയൻ ഡി ഫിലിം,ചായക്കട, ഐസ് ക്രീം കോർണർ തുടങ്ങി നിരവധി കടകളാൽ നിറഞ്ഞ ഒരു ഉത്സവാന്തരീക്ഷം..എന്നാൽ വില്പനയും വാങ്ങലും ഉൾപ്പെടെ മുഴുവൻ ആശയ വിനിമയവും ഇഗ്ലീഷ് ഭാഷയിൽ ആണെന്ന് മാത്രം. നാലാം ക്ലാസിലെ ‘ലോസ്റ്റ് ചൈൽഡ്’ എന്ന പാഠത്തിലെ ‘കാർണിവൽ’ എന്ന ഭാഗത്തെ പുനരാവിഷ്ക്കരികുകയായിരുന്നു ഇവിടെ. ഗാലാ ഫെസ്റ്റിവൽ – ലേൺ ആൻഡ് എക്സ്പ്രസ്സീവ് എന്ന് പേര് നൽകിയ ഇംഗ്ലീഷ് കാർണിവെല്ലിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബർട്ട്‌ ജോർജ്ജും ഷോപ്പുകളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യനും നിർവഹിച്ചു. ഇംഗ്ലീഷ് കാർണിവൽ സ്കൂൾ കോ കോർഡിനേറ്റർ ശ്രുതി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രാധാനധ്യാപകൻ കെ കെ സുരേഷ് കുമാർ, സി ആർ സി കോ ഓർഡിനേറ്റർ അനുഷിമ ടി പി, പരിക്കളം എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ്‌ വി കെ രാജൻ, മദർ പി ടി എ പ്രസിഡന്റ് സുനിത ഹരിദാസ്, സ്റ്റാഫ് സെക്രട്ടറി സ്വപ്ന എം കെ, എസ് ആർ ജി കൺവീനർ ഷിബു കെ എസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അമ്പിളി കെ പി നന്ദി പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച ‘ലോസ്റ്റ്‌ ചൈൽഡ്’ എന്ന പാഠത്തിന്റെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി.കുട്ടികളും അധ്യാപകരും പി ടി എ യും നാട്ടുകാരുമൊക്കെ ഒരേ മനസോടെ പങ്കാളികളായി,ഇംഗ്ലീഷ് ഭാഷയുടെ പഠനവും പ്രയോഗവും അർത്ഥവത്താകുന്ന തരത്തിൽ ആശയവിനിമയം ഉൾപ്പെടെ മുഴുവനും ഇംഗ്ലീഷ് ഭാഷയിൽ തന്നെ സംഘടിപ്പിച്ച ‘ഗാലാ ഫെസ്റ്റ് ‘ അക്ഷരാർത്ഥത്തിൽ ഉത്സവാഘോഷമായി മാറി..