എവർട്ടനോട് തോറ്റ ആഴ്സണലിന് ടോട്ടനത്തിൻ്റെ കൈസഹായം; സിറ്റിയെ തോല്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്
1 min read

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെതിരെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനത്തിൻ്റെ ജയം. ഹാരി കെയിൻ ആണ് നിർണായക ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ എവർട്ടനോട് ആഴ്സണലിനേറ്റ തോൽവി മുതലെടുക്കാൻ സിറ്റിക്കായില്ല. പട്ടികയിൽ ആഴ്സണൽ ഒന്നാമതും സിറ്റി രണ്ടാമതുമാണ്. ആഴ്സണലിന് 50ഉം സിറ്റിക്ക് 45ഉം പോയിൻ്റുണ്ട്.സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 15ആം മിനിട്ടിൽ തന്നെ ടോട്ടനം മുന്നിലെത്തി. തിരിച്ചടിക്കാൻ സിറ്റി കിണഞ്ഞുശ്രമിച്ചെങ്കിലും ടോട്ടനം പ്രതിരോധം ഉറച്ചുനിന്നു. 87ആം മിനിട്ടിൽ ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ ടോട്ടനം 10 പേരായി ചുരുങ്ങി. എന്നിട്ടും ടോട്ടനത്തെ മറികടക്കാൻ സിറ്റിക്ക് സാധിച്ചില്ല.
