ഉത്തരേന്ത്യയുടെ അഭിവൃദ്ധിയാണ് ശ്രദ്ധ, തമിഴ്‌നാടിന് ഒന്നുമില്ല: ബജറ്റിനെ വിമർശിച്ച് കമൽഹാസൻ
1 min readകേന്ദ്ര ബജറ്റിനെ വിമർശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ തിളങ്ങുന്നത്. ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നേരിട്ടുള്ള ആനുകൂല്യങ്ങളൊന്നും ബജറ്റിൽ അവതരിപ്പിച്ചിട്ടില്ലെന്നും കമൽ ട്വീറ്റ് ചെയ്തു.ഗ്രാമീണ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഉതകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. ഇടത്തരക്കാർക്ക് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നികുതിയിളവ് വരുമാനനഷ്ടത്താൽ ബുദ്ധിമുട്ടുന്ന ഇടത്തരക്കാർക്ക് വലിയ ഗുണം ചെയ്യില്ലെന്നും കമൽ ട്വിറ്ററിൽ കുറിച്ചു.സമ്പാദ്യത്തിന് സഹായിക്കുന്ന സ്കീമിന് പകരം, ചെലവ് പ്രോത്സാഹിപ്പിക്കുന്ന സ്കീമുകൾ ഉണ്ട്. കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ തിളങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാടിന് പ്രഖ്യാപനങ്ങളോ സാമ്പത്തിക വിഹിതമോ ഇല്ലെന്നും ഉത്തരേന്ത്യയുടെ അഭിവൃദ്ധിയാണ് ബജറ്റിലെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.