ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും കാട്ടന കൂട്ടം തകർത്തു
1 min read

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ കാട്ടാനക്കൂട്ടം വീണ്ടും തകർത്തു. ആറുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ചുറ്റുമതിൽ കാട്ടാനകൾ തകർക്കുന്നത്. ആറളം ഫാമിലെ കാർഷിക മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടമാണ് കഴിഞ്ഞ രാത്രിയിൽ മതിൽ തകര്തയ്തത്. നാലോളം ആനകളാണ് കൂട്ടം കൂടി എത്തി മേഖലയിൽ വ്യാപകമായ നാശം വരുത്തിയത്.
മതിലിന്റെ നേരത്തെ തകർത്ത ഭാഗം മാസങ്ങൾക്ക് മുൻമ്പാണ് പുനർനിർമ്മിച്ചത്. ഈ ഭാഗം തന്നെയാണ് വീണ്ടും തകർത്തത്. പുരധിവാസ മേഖലയിൽ വയനാട്ടിൽ നിന്നുള്ള 450 കുടുംബങ്ങൾക്ക് ക്ക് പതിച്ചു നല്കിയ ഭൂമിയോട് ചേർന്ന ആദിവാസി പുനരധിവാസ മിഷന്റെ കൈവശം ഉണ്ടായിരുന്ന ഏഴ് ഏക്കറിലാധികം ഭൂമിയിൽ 19 കോടിയോളം മുടക്കിയാണ് എം ആർ എസിനുള്ള കെട്ടിടവും ചുറ്റുമതിലും നിർമ്മിച്ചത്. കെട്ടിടം പണിയും മറ്റ് സംവിധാനങ്ങളും നാലൂവർഷം മുൻമ്പ് ഒരുക്കിക്കഴിഞ്ഞെങ്കിലും ഇതുവരെ ഇതിന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ നിർമ്മിച്ച കെട്ടിടവും അനുബന്ധ ഭാഗങ്ങളും കാട് മൂടി കിടക്കുകയാണ്. ഇതാണ് കാട്ടാന ശല്യത്തിനും കാരണമാകുന്നത്. മതിൽ കൂടാതെ വന്യമൃഗങ്ങൾളിൽ നിന്നുള്ള അക്രമണം പ്രതിരോധിക്കുന്നതിനായി പ്രദേശത്തെ വീടുകളുടെ അതിരുകൾ ചേർത്ത് ആദിവാസി പുരധിവാസ മിഷൻ നിർമ്മിച്ചു നൽകിയ കമ്പിവേലിയും ആനക്കൂട്ടം നശിപ്പിച്ചു. പ്രദേശത്തെ താമസക്കാരായ സുനിത, സീത എന്നിവരുടെ വീട്ടു പറമ്പിലെ കശുമാവ്, റബർ, പ്ലാവ്, മാവ്, വാഴ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്നും ആനകളെ തുരത്താനുള്ള നടപടികൾ ഉണ്ടാകാത്തത് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്.
