കീഴ്പ്പള്ളിയിലെ വഴിയിടം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തം.
1 min readകീഴ്പ്പള്ളി: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽപ്പെടുത്തി കീഴ്പ്പള്ളി ടൗണിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല. 5-5-2022 ന് ഉദ്ഘാടനം ചെയ്യ്ത പദ്ധതിയാണിത്. ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ടാണ് കീഴ്പ്പള്ളിയിൽ വഴിയിടം പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഇത് ജനങ്ങൾക്ക് ഉപകാരപ്പെടാതെ പോകുന്നതായി ആക്ഷേപം ഉയർന്നു. വഴിയിടം നിർമ്മിച്ചെങ്കിലും ഇവിടെ വെള്ളം ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഇതാണ് വഴിയിടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കാലതാമസം നേരിടുന്നത് എന്നാണ് പറയപ്പെടുന്നത്. വെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ പദ്ധതി ആവിഷ്കരിച്ച് വരികയാണ്.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ