February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

റിപ്പബ്ലിക് ദിന പരേഡിൽ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകൾ

1 min read
SHARE

കണ്ണൂർ: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ പരമ്പരാഗത വാദ്യമായ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകൾ കർത്തവ്യപഥിനെ ത്രസിപ്പിക്കാനൊരുങ്ങുന്നു. നാരീശക്തി പ്രമേയമാക്കി കേരളം അവതരിപ്പിക്കുന്ന ടാബ്ലോയിൽ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിൽനിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. ടാബ്ലോയുടെ ഗ്രൗണ്ട് എലമെന്റായിട്ടാണ് മേളം അവതരിപ്പിക്കുന്നത്. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സപ്തവർണ ശിങ്കാരിമേളസംഘത്തിലെ സിന്ധു ബാലകൃഷ്ണൻ, ജോഷിന അശോകൻ, രമിത രതീഷ്, ശൈലജ രാജൻ, ബാലജ പ്രമോദ്, രജനി സോമൻ, ലസിത വരദൻ, സജിത അരവിന്ദ്, വിജിന രാജീവൻ, വനജ ബാലൻ, ലീല ചന്ദ്രൻ, ഓമന പ്രദീപൻ എന്നിവർ രാജ്യതലസ്ഥാനത്തുള്ള രാഷ്ട്രീയ രംഗശാല ക്യാമ്പിൽ കഠിനപരിശീലനത്തിലാണ്. കുടുംബശ്രീ അംഗങ്ങളാണ് എല്ലാവരും. തയ്യൽ മുതൽ തൊഴിലുറപ്പ് ജോലിവരെ ചെയ്യുന്നവരാണ് സംഘത്തിലുള്ളത്. വനിതാ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി 2011-ലാണ് ഇവർ ശിങ്കാരിമേളം പഠിക്കാനാരംഭിച്ചത്.തൊഴിലില്ലാത്ത വാരാന്ത്യത്തിലും വിശ്രമവേളകളിലുമായിരുന്നു പഠനം.