രാജീവ് ആലുങ്കലിൻ്റെ ‘മാളികപ്പുറം’; അയ്യപ്പ ഭക്തിഗാനം ശ്രദ്ധനേടുന്നു
1 min readപ്രമുഖ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻ്റെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനം ശ്രദ്ധ നേടുന്നു. മാളികപ്പുറം എന്ന പേരിലുള്ള ഗാനത്തിന് അജയ് തിലക് ആണ് സംഗീതം നൽകിയിരിക്കുന്നത്. അഭിനന്ദ എം കുമാർ ഗാനം ആലപിച്ചിരിക്കുന്നു. അവതാർ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനകം ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ആർകെ കുമാർ ആണ് മ്യൂസിക് വിഡിയോയുടെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. മാളികപ്പുറമായി ബ്രഹ്‌മി എം പ്രശോഭ് സ്ക്രീനിലെത്തുന്നു. സനിൽ മേലത്ത് ആണ് ക്യാമറ. നാവി ഡിസൈൻസ് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നു.