ഇന്ത്യൻ വംശജ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും
1 min readമുൻ കരോലിന ഗവർണർ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്ത്യൻ വംശജയായ നിക്കി ഹേലി ഡോണൾഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിക്കി ഹേലിയെ പ്രഖ്യാപിക്കും.ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ സ്ഥാനാർഥിയാവില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. 2017 മുതൽ ഒരു വർഷക്കാലം ട്രംപിന് കീഴിൽ ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ അംബാസഡറായിരുന്നു നിക്കി ഹേലി.നിംറത നിക്കി രാന്ധവ എന്ന നിക്കി ഹേലിയുടെ മാതാപിതാക്കൾ ഇന്ത്യൻ പഞ്ചാബി സിഖ് വിഭാഗക്കാരാണ്. പഞ്ചാബിലെ അമൃത്സറിൽ നിന്ന് സൗത്ത് കരോലീനയിലേക്ക് കുടിയേറിയവരാണ് അച്ഛൻ അജിത് സിംഗ് രാന്ധവയും അമ്മ രാജ് കൗറും.