September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 9, 2024

നികുതി സമാഹരിക്കുന്നതിൽ കേരള സർക്കാർ പരാജയം; രമേശ് ചെന്നിത്തല

1 min read
SHARE

ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി പിരിച്ചെടുക്കുന്നതിൽ കേരള സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മറന്റിലെ പാളിച്ചയുമാണ്. ജിഎസ്ടി മാത്രമല്ല ബാറുകൾ എണ്ണം കൂട്ടുമ്പോൾ നികുതി പിരിച്ചെടുക്കുന്നില്ല. ന്യായമായ നികുതികൾ പിരിക്കാതെ ജനങളുടെ മേൽ അമിത നികുതി അടിച്ചേൽപ്പിക്കുന്ന വികലമായ സമീപനമാണ് കേരളത്തിലെ ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജിഎസ്ടിയുമായി പ്രേമചന്ദ്രൻ പറഞ്ഞതിൽ തെറ്റില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേമചന്ദ്രൻ ചോദ്യം ഉന്നയിച്ചത് കൊണ്ടാണ് വസ്തുതകൾ പുറത്തുവന്നത്. അതിനാൽ പ്രേമചന്ദ്രനെ തെറ്റുകാരനായി ചിത്രീകരിക്കുന്ന ധനകാര്യ മന്ത്രിയുടെ നടപടി അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.