‘ബലാത്സംഗ ആരോപണങ്ങളെ നിവിൻ പോളി ആർജവത്തോടെ നേരിട്ടു’: ആഷിഖ് അബു
1 min readലഹരി പാർട്ടി നടത്തിയെന്ന ഗായിക സുചിത്രയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ആഷിക് അബു. ആർക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന ആളാണ് സുചിത. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കട്ടെ ബലാത്സംഗ ആരോപണങ്ങളെ നിവിൻ പോളി ആർജവത്തോടെ നേരിട്ടുവെന്നും ആഷിഖ് അബു പറഞ്ഞു. മുസ്ലിം നാമധാരികളായ ആളുകൾക്കെതിരെ സംഘപരിവാരം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണണിത്. പരാതി ഉണ്ടെങ്കിൽ കൊടുക്കാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയല്ല വേണ്ടത്. സത്യത്തെ പുറത്ത് കൊണ്ടുവരും. ബലാത്സംഗ ആരോപണങ്ങളെ നിവിൻ പോളി ആർജവത്തോടെ നേരിട്ടു. ഏത് അന്വേഷണത്തെയും നേരിടും. പിണറായി വിജയൻ മമ്മൂട്ടിയും മോഹൻലാലുമായി ചേർന്ന് ഫഹദ് ഫാസിലിന്റെ കരിയർ തകർക്കാൻ വേണ്ടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന പറഞ്ഞവരാണ് സുചിത്ര. അതുകൊണ്ടുതന്നെ അന്വേഷണത്തെ നേരിടുക തന്നെ ചെയ്യുമെന്ന് ആഷിഖ് അബു പറയുന്നു.