September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 9, 2024

വീടുകളിൽ പൈപ്പ്‌ലൈൻ വഴി ഗ്യാസ്‌: സംസ്ഥാനത്തെ ആദ്യ എൽസിഎൻജി പ്ലാന്റുകൾ കൊച്ചുവേളിയിലും ചേർത്തലയിലും തുറന്നു

1 min read
SHARE

ആദ്യഘട്ടത്തിൽ 30,000 വീടുകളിലും 150- ഓളം വ്യവസായ-വാണിജ്യ യൂണിറ്റുകളിലും ഇന്ധനം എത്തുംസംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽസിഎൻജി) പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലുമാണ്‌ പ്ലാന്റുകൾ. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപഭോഗത്തിനും എൽസിഎൻജി വിതരണം ചെയ്യാനാകും. ആദ്യഘട്ടത്തിൽ 30,000 വീടുകളിലും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈനിലൂടെ എത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി പ്രഥം ആരംഭിച്ച പ്ലാന്റുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.ദിവസം 200 ടൺ ശേഷിയുള്ള സ്റ്റേഷനുകളാണ് ആരംഭിച്ചത്‌. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരത്തും കൊല്ലം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും ചേർത്തല സ്റ്റേഷൻ ആലപ്പുഴയിലും കൊല്ലം ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലും ഗ്യാസ്‌ എത്തിക്കും. മലിനീകരണം കുറഞ്ഞതും ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമാണ്‌ ദ്രവീകൃത പ്രകൃതി വാതകം. കൊച്ചുവേളി സ്റ്റേഷൻ 9,500 വാഹനങ്ങൾക്കും 80,000 വീടുകൾക്കും 1000 വാണിജ്യ സ്ഥാപനങ്ങൾക്കും പ്രയോജനകരമാകും. ചേർത്തല സ്റ്റേഷൻ 6,000 വാഹനങ്ങൾക്കും 80,000 വീടുകളിലേക്കും 1000 വാണിജ്യ സ്ഥാപനങ്ങൾക്കും സേവനം നൽകും.ഈ വർഷം അവസാനത്തോടെ തിരുവനന്തപുരം നഗരസഭ പരിധിയിലും ചേർത്തല മുനിസിപ്പാലിറ്റി, വയലാർ പഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റർ പൈപ്പ് ലൈൻ ശൃംഖല വികസിപ്പിക്കും. ആലപ്പുഴയിൽ പതിനൊന്നും കൊല്ലത്ത് രണ്ടും തിരുവനന്തപുരത്ത്‌ ഏഴും സിഎൻജി സ്റ്റേഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മാർച്ചോടെ 23 സ്റ്റേഷൻകൂടി ആരംഭിക്കും. എട്ടുവർഷംകൊണ്ട്  291 സ്റ്റേഷനുകൾ തുടങ്ങും. 1500 ൽ അധികം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടാകും. ഉദ്‌ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, എജി ആൻഡ് പി പ്രഥം എംഡിയും സിഇഒയുമായ അഭിലേഷ് ഗുപ്ത, റീജിയണൽ ഹെഡ് രഞ്ജിത് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു