November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

സമയമായി; ​’ഗായകനോ നടനോ കോടീശ്വരനോ അല്ല’, രണ്ടാം വിവാ​ഹത്തെക്കുറിച്ച് മനസുതുറന്ന് റിമി ടോമി

SHARE

മലയാളികളുടെ പ്രിയങ്കരിയായ ​ഗായികയും നടിയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ രണ്ടാം വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി ടോമി പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലേക്ക് ഒരാൾ ഈ വർഷം കടന്നുവന്നെന്നും ആരാണെന്നുള്ള കാര്യങ്ങൾ പിന്നീട് പറയാമെന്നാണ് റിമി ടോമി അറിയിച്ചിരിക്കുന്നത്. താൻ വിവാഹം കഴിക്കുന്നത് അഭിനേതാവിനെയോ ​ഗായകനെയോ കോടീശ്വരനെയോ അല്ലെന്നും താരം പറയുന്നു. തന്റെ എല്ലാ വശങ്ങളും മനസിലാക്കിയ ആളാണെന്നും ഉടനെ വിവാഹം ഉണ്ടാകുമെന്നും റിമി ടോമി അറിയിച്ചു. മൂന്ന് വർഷം മുൻപ് ഓൺലൈനിൽ മുഴുവൻ എന്റെ കല്യാണമായി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഞാനിതുപോലെ ഒരു വിഡിയോ ഇട്ടിരുന്നു. കല്യാണമായിട്ടില്ല. പലരും പലതും പറയും അതൊന്നും വിശ്വസിക്കരുതെന്ന് അന്ന് പറഞ്ഞിരുന്നു. രണ്ടാമതൊരു വിവാഹം കഴിച്ചാൽ നിങ്ങൾക്ക് ഇഷ്ടമാകുമോ എന്ന് കാനഡയിൽ വച്ചൊരു വിഡിയോയിലൂടെ ഞാൻ ചോദിച്ചിരുന്നു. ഞാൻ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണർ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താൻ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാൻ കൃത്യമായി പറയാം. ഒരു കാര്യം ഞാൻ പറയാം, ഒരഭിനേതാവോ ?ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ലെന്നും റിമി ടോമി പറയുന്നു.