രാജ് ഭവൻ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി സഹ മാർച്ച് സംഘടിപ്പിച്ചു.
1 min readകേന്ദ്ര ഗവൺമെൻറ് ഒരു കിലോ റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകസംഘം രാജ് ഭവൻ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി വള്ളിത്തോട് നിന്നും ഇരിട്ടിയിലേക്ക് സംഘടിപ്പിച്ച സഹ മാർച്ച് വള്ളിത്തോട് ടൗണിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ സി മനോജ് ജാഥ ലീഡർ ആയിരുന്നു.
ചുങ്കക്കുന്നിൽ നിന്നും വൽസൻ പാനോളി ഉൽഘടനം ചെയ്ത് കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ നയിച്ച ലോങ്ങ് മാർച്ച് ഇരിട്ടിയിൽ സമാപിച്ചു.
സമാപന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.