എസ്.എസ്.എഫ്.സെക്ടർ സാഹിത്യോത്സവം സമാപിച്ചു.
1 min readഇരിട്ടി: എസ്.എസ്.എഫ്.ഇരിട്ടി ഡിവിഷൺ പരിധിയിലെ സെക്ടർ സാഹിത്യേത്സവം സമാപിച്ചു. ഉളിയിൽ മജ്ലിസിൽ നടന്ന ഉളിയിൽ സെക്ടർ സാഹിത്യോത്സവം കെ.എച്ച്. ഷാനിഫ് ഉദ്ഘാടനം ചെയ്തു. ഹസീബ് സുറൈജി അധ്യക്ഷനായി. പുന്നാട് യൂണിറ്റ് ഒന്നാം സ്ഥാനവും ആവിലാട് രണ്ടാം സ്ഥാനവും നേടി. കെ. മൂസ സഅദി ട്രോഫി വിതരണം ചെയ്തു. മട്ടന്നൂർ സെക്ടർ പഴശ്ശിയിൽ കൃഷ്ണകുമാർ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. സ്വാലിഹ് മുഈ നി അധ്യക്ഷനായി. നഗരസഭാ കൗൺസിലർ ശ്രീനാഥ് ട്രോഫികൾ വിതരണം ചെയ്തു. ആറളം സെക്ടർ സാഹിത്യോൽസവം പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. ഇരിട്ടി സെക്ടർ സാഹിത്യോത്സവം നുച്ചിയാട് ഉളിക്കൽ എസ്.ഐ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജസീൽ വള്ളിത്തോട് അധ്യക്ഷനായി, നുച്ചിയാട്, തൊട്ടി പാലം യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. കീച്ചേരി സെക്ടർ സാഹിത്യോത്സവം മനോജ് കുമാർ പഴശ്ശി ഉദ്ഘാടനം ചെയ്തു. യൂസഫ് സഖാഫി അധ്യക്ഷനായി. സമാപന സംഗമം നഗരസഭാ കൗൺസിലർ അഭിനേഷ് ഉദ്ഘാടനം ചെയ്തു.