എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.

1 min read
SHARE

ഇരിട്ടി: എം എസ് എഫ് പെരിയത്തിൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എംഎസ്എഫ് ശാഖ പ്രസിഡന്റ് കെ.ഹിലാലിന്റെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു. എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇ കെ ശഫാഫ് ക്ലാസ് അവതരണം നടത്തി. മുനിസിപ്പൽ പ്രസിഡന്റ് സി. കെ സാദിഖ്, വാർഡ് കൗൺസിലർ എം. കെ നജ്മുന്നിസ, മുസ്‌ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.ഇബ്രാഹിംകുട്ടി, ശാഖ പ്രസിഡന്റ് കെ. എ. മുസ്തഫ, സെക്രട്ടറി മുഹമ്മദ്‌ മാറോൻ, ജിസിസി കെഎംസിസി നേതാക്കളായ എം.സൈനുദ്ധീൻ, കെ. സത്താർ,പി. അബ്ദുൽ ഖാദർ, കബീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എം എസ് എഫ് ശാഖ സെക്രട്ടറി പി. പി. ഹാനിഹ് സ്വാഗതവും ട്രഷറർ പി. പി. സാലിഹ് നന്ദിയും പറഞ്ഞു.