വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് വ്യാഴാഴ്ച ചുമതലയേല്‍ക്കും
1 min read

വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് വ്യാഴാഴ്ച രാവിലെ 10 ന് ചുമതലയേല്‍ക്കും. എ. ഗീത കോഴിക്കോട് ജില്ലാ കളക്ടറായി നിയമിതയായ ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പ്രവേശനം. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കളക്ടര്‍, തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കളക്ടര്‍, അര്‍ബന്‍ അഫേഴ്‌സ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മലങ്കുന്നം സ്വദേശിനിയാണ്.
