February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 12, 2025

അടുത്ത റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രം

1 min read
SHARE

ന്യൂഡൽഹി: 2024 റിപ്പബ്ലിക് ദിന പരേഡിൽ മാർച്ചു ചെയ്യുന്നത് മുതൽ നിശ്ചലദൃശ്യങ്ങളിൽ വരെ സ്ത്രീകൾ മാത്രമായിരിക്കും. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. സേനയിലും മറ്റു മേഖലകളിലും സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സാംസ്കാരിക നഗര വികസന മന്ത്രാലത്തെയും ഇതു സംബന്ധിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം പരേഡിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നത് സംബന്ധിച്ച കത്ത് ലഭിച്ചിട്ടുണ്ടെന്നും അതിൽ ചർച്ചകൾ നടന്നു വരികയാണെന്നും സേന വൃത്തങ്ങൾ അറിയിച്ചു. 2015ലാണ് ആദ്യമായി മൂന്നു സേനാ വിഭാഗങ്ങളിൽ നിന്നുമുള്ള വനിത വിഭാഗം പരേഡിൽ പങ്കെടുത്തത്. 2019ൽ ക്യാപ്റ്റൻ ശിഖ സുരഭി ഇന്ത്യൻ ആർമിയുടെ ഡെയർഡെവിൽസ് ടീമിന്റെ ഭാഗമായി ബൈക്ക് സ്റ്റൻഡിൽ പങ്കെടുത്തു. 2020ൽ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ കരസേനയുടെ സിഗ്നൽ കോർ എന്ന പുരുഷ സംഘത്തെ നയിച്ചു. 2021ൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി. പെൺ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ കേരളത്തിന്റെ നിശ്ചല ദൃശ്യം.