ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
1 min readവിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് 2022-23 വർഷത്തേക്ക് ഓൺലൈനായി അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സംസ്ഥാന സർക്കാരിന്റെ കീഴിലെ സർവ്വകലാശാലകൾക്ക് കീഴിലെ കോളേജുകളിൽ പഠിക്കുന്നവരോ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരോ ആയിരിക്കണം. വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. സർക്കാർ തലത്തിൽ നിന്നും മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവരും അങ്കണവാടി വർക്കർ/ഹെൽപ്പർ, ആശാവർക്കർ/പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുളള സർക്കാർ ജീവനക്കാരും അർഹരല്ല. അപേക്ഷകർ അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് www.schemes.wcd.kerala.gov.in വഴി ജനുവരി 31നകം സമർപ്പിക്കണം.
10,367 thoughts on “ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു”