ഓപ്പറേഷൻ ദോസ്ത്’; ഒറ്റരാത്രികൊണ്ട് 140 പാസ്‌പോർട്ടുകൾ, തുർക്കിയിലെത്തിയ ഇന്ത്യൻ സംഘം നേരിട്ട വെല്ലുവിളികൾ, തിരിച്ചെത്തിയപ്പോൾ മോദിയുടെ സർപ്രെെസ്
1 min readന്യൂഡൽഹി: തുർക്കിയിലെ ഭൂകമ്പത്തിന് ശേഷം രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്ത ഇന്ത്യ ‘ഓപ്പറേഷൻദോസ്ത്’രൂപീകരിച്ചു.രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ സെെന്യം തുർക്കിയിലേയ്ക്ക് തിരിക്കുമ്പോൾ ഒറ്റരാത്രികൊണ്ട് തന്നെ യാത്രയുടെ ഭാഗമായി നൂറുകണക്കിന് പാസ്‌പോർട്ടും മറ്റ് അനുബന്ധരേഖകളും തയ്യാറാക്കുന്ന തിരിക്കിലായിരുന്നു അധികൃതർ.140 പാസ്‌പോർട്ടുകളും സോക്യുമെന്റ്സും തിരക്കിട്ട് തയ്യാറാക്കുമ്പോൾ 18മാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വീട്ടിലാക്കി പാരാമെഡിക്കൽ ജീവനക്കാരി തുർക്കിയിലേയ്ക്ക് തിരിക്കുന്ന സംഘത്തിനൊപ്പം ചേർന്നിരുന്നു.തുർക്കിയിലെ എൻ ഡി ആർ എഫിന്റെ രക്ഷാദൗത്യം വ്യക്തിപരവും ജോലി സംബന്ധവുമായ വെെകാരിക വെല്ലുവിളി നിറഞ്ഞതായിരുന്നു.ഈ ദൗത്യം പൂർത്തിയാക്കി തിരിച്ച് വന്നപ്പോൾ അവരുടെ ഹൃദയത്തിന്റെ ഒരു ഭാഗത്ത് തുർക്കി ജനത നൽകിയ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.