കാട്ടാന ആക്രമണങ്ങളിൽ പൊറുതിമുട്ടി ഇടുക്കി; കൃഷിയും പലചരക്ക് കടയും നശിപ്പിച്ച് ആനക്കൂട്ടം
1 min readഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. അടിമാലിയിലും മൂന്നാറിലുമുണ്ടായ ആക്രമണങ്ങളിൽ കാട്ടാനകൾ കൃഷിയും റേഷൻകടയും ആക്രമിച്ചു.ഇടുക്കി ജില്ലയിലെ ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായതോടെ ഭീതിയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയില്‍ അടിമാലി കല്ലാർ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷി നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. സെൻറ് ജൂഡ് ദേവാലയത്തിലെ തെങ്ങ് ആനകൾ കുത്തി മറിച്ചു. പുലര്‍ച്ചെ വരെ പ്രദേശത്ത് തമ്പടിച്ച കാട്ടാനകള്‍ പിന്നീട് ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങി.