December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

പീഡനക്കേസ് പിൻവലിച്ചില്ല; കാമുകിയെ ഭാര്യയുടെ സഹായത്തോടെ യുവാവ് കൊലപ്പെടുത്തി

1 min read
SHARE

പീഡനക്കേസ് പിൻവലിക്കാതിരുന്ന കാമുകിയെ ഭാര്യയുടെ സഹായത്തോടെ യുവാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്. സിനിമയിൽ കോസ്റ്റ്യും ഡിസൈനറാണ് ശുക്ല. സംഭവത്തിൽ നൈനയുടെ കാമുകൻ മനോഹർ ശുക്ല(43), ഭാര്യ പൂർണിമ എന്നിവർ അറസ്റ്റിൽ. ഭാര്യയുടെ സഹായത്തോടെ ശുക്ല നൈനയെ കൊലപ്പെടുത്തി മൃതദേഹം അരുവിയിൽ ഒഴുക്കിയെന്നാണ് റിപ്പോർട്ട്.ഓഗസ്റ്റ് 9നും 12നും ഇടയിലാണ് സംഭവം അരങ്ങേറിയത്. നൈനയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് സഹോദരി ഓഗസ്റ്റ് 12ന് പൊലീസിൽ നൽകിയ പരാതിയിലുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.കഴിഞ്ഞ അഞ്ചു വർഷമായി മനോഹറും നൈനയും തമ്മിൽ അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് നൈന നിരന്തരം ശുക്ലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശുക്ല ഇതിനു സമ്മതിക്കാതെ വന്നതോടെ അയാൾക്കെതിരെ പീഡനക്കേസ് ഫയൽ ചെയ്തു. കേസ് പിൻവലിക്കാൻ ശുക്ല നൈനയോട് ആവശ്യപ്പെട്ടിട്ടും എന്നാൽ നൈന അതിന് തയാറാകാതെ വന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. നൈനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി 150 കിലോമീറ്ററോളം ശുക്ലയും ഭാര്യയും സ്കൂട്ടറിൽ സഞ്ചരിച്ചു. തുടര്‍ന്ന് ഗുജറാത്തിലെ വൽസദ് തടാകത്തിൽ മൃതദേഹം ഒഴുക്കുകയായിരുന്നു. സംശയം ഒഴിവാക്കാൻ രണ്ടര വയസ്സുള്ള മകളെയും ഒപ്പം കൂട്ടിയതായാണ് റിപ്പോർട്ട്.