മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടു: കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കമായി
1 min readകൊട്ടിയൂർ: മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടു. കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ പൊടിക്കളത്തിൽ നടന്നു. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. രാവിലെ 10 മണിയോടെ ആരംഭിച്ച ദൈവത്തെ കാണൽ ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ, ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ ടി കെ സുധി, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കരിമ്പനക്കൽ ചാത്തോത് സുബ്രഹ്മണ്യൻ നായർ, കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, പാരമ്പര്യേതര ട്രസ്റ്റിമാരായ പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ തുടങ്ങിയവരും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു. നാളെയാണ് പ്രക്കൂഴം. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് പ്രക്കൂഴം ദിവസത്തെ ചടങ്ങുകൾ നടക്കുക. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെയാണ് വൈശാഖ മഹോത്സവം ആരംഭിക്കുന്നത്.