സംഘപരിവാറിനെ കോണ്‍ഗ്രസ് ഒരിക്കലും വിഷമിപ്പിക്കില്ല, ബിജെപിക്ക് കേരളത്തോട് പക’; വിമര്‍ശനവുമായി മുഖ്യമന്ത്രി
1 min readകണ്ണൂര്‍: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസിന് വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടില്ലെന്നെന്നും ബിജെപിക്ക് കേരളത്തോട് പകയാണെന്നും കണ്ണൂരില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറാായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
യുഡിഎഫ് എം പിമാർക്ക് പാർലമെന്‍റിൽ കേരളത്തിന്‍റെ പൊതുവികാരം പ്രകടിപ്പിക്കാനായിട്ടില്ല. സംഘപരിവാർ മനസിന് നേരിയ മുഷിച്ചിൽ പോലും വേണ്ടെന്നാണ് കോൺഗ്രസ് നയം.കേരളത്തിലെ കോൺഗ്രസ് എം പിമാർ സംഘ പരിവാറുമായി സമരസപ്പെടുന്നുവെന്നും ബിജെപിക്കെതിരെ ഒരു ഘട്ടത്തിലും ഉറച്ച നിലപാടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ കോൺഗ്രസ് എം പിമാരിൽ ഒരാളുടെ ശബ്ദം പോലും പാർലമെന്‍റിൽ മുഴങ്ങിയില്ല. കോൺഗ്രസിന്‍റെ ഒരു ഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണ് നിലകൊള്ളുന്നത്. ബിജെപിക്ക് കേരളത്തോട് പകയാണ്. അതിനാല്‍ തന്നെ കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നു. ഇതെല്ലാം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്. സര്‍ക്കാരിനെതിരെ ബിജെപി ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ഏഴരവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് നീക്കമെന്നും പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.