2000 രൂപ നോട്ട് ഇനിയും മാറിയില്ലേ?, ഇനി 10 ദിവസങ്ങള്‍ മാത്രം ബാക്കി
1 min read2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി 10 ദിവസം മാത്രം. സെപ്റ്റംബർ 30 ആണ് അവസാന തീയതി. വിനിമയത്തിനുള്ള 2000 രൂപ നോട്ടുകളിൽ 93% തിരിച്ചെത്തി എന്നാണ് ഈ മാസം ആദ്യം റിസർവ്ബാങ്ക് അറിയിച്ചത്. മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 2016 ലെ നോട്ടുനിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച 2000 രൂപാ നോട്ടുകള്‍ മെയ് 19 ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകൾ മാറാൻ നാലുമാസത്തെ സമയവും അനുവദിച്ചു. ആ നാല് മാസത്തെ സമയമാണ് സെപ്ടംബര്‍ 30 ന് അവസാനിക്കുന്നത്.500, 1000 രൂപ നോട്ടുകൾ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയതെന്നും ആ ആവശ്യം കഴിഞ്ഞെന്നുമാണ് 2000 രൂപാ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ധനമന്ത്രാലയവും റിസർവ് ബാങ്കും അവകാശപ്പെട്ടത്. 2018–19 ൽ തന്നെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു. ഉപയോഗം കഴിഞ്ഞു എന്നതിനെക്കാൾ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനും അറിയിച്ചിരുന്നു.