ജൈവ മാലിന്യ സംസ്കരണ രംഗത്ത് വൻ കുതിപ്പുമായി ശ്രീകണ്ഠാപുരം നഗരസഭ.

1 min read
SHARE

മാലിന്യ സംസ്കരണ രംഗത്ത് ജൈവ മാലിന്യ സംസ്കരണത്തിന് വേണ്ടി

ശ്രീകണ്ഠാപുരം നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഐയ് റോബിക് ബയോ കമ്പോസ്റ്റ്, തുമ്പൂർ മുഴി മോഡൽ യൂണിറ്റ് നഗര സഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ ആദ്യക്ഷത വഹിച്ചു.  ശുചിത്വ ബ്രാൻഡ് അംബാസിഡർ സദാനന്ദൻ ചേപ്പറമ്പ്  മുഖ്യാതിഥി ആയിരുന്നു. 10 ലക്ഷം രൂപ മുതൽ മുടക്കിൽ 10 ബിന്നുകൾ ആണ് നിർമിച്ചിരിക്കുന്നത്.

മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയുടെ മറ്റൊരു കാൽവെയ്പ്പ് കൂടി ആണ് ആണിതെന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ പി മോഹനൻ സ്വാഗതം പറഞ്ഞ പരിപാടി യിൽ നഗര സഭ സ്ഥിരം സമിതി ആദ്യക്ഷൻ മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, കെ.സി ജോസഫ് കൊന്നക്കൽ, ജോസഫീന   ടീച്ചർ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ വിജിൽ മോഹനൻ, സെക്രട്ടറി ടി വി നാരായണൻ, എച്ച് ഐ പ്രേമരാജൻ വി, പി എച്ച് ഐ സതീശൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കാവുമ്പായി എം സി എഫിൽ  ആണ് ഈ മാലിന്യ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് ഹരിത കർമ്മ സേനയുടെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനം നടത്തുക. ഹരിത കർമ്മ സേനാ സെക്രട്ടറി ഷീജ ജോമോൻ ചടങ്ങിന് നന്ദി അറിയിച്ചു സംസാരിച്ചു.

 

Weone kerala sm