എറണാകുളം എലൂരിൽ 16 കിലോ കഞ്ചാവ് പിടികൂടി
1 min read

എറണാകുളം എലൂരിൽ 16 കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശികളായ അഫ്സൽ ഹുസൈൻ, റോണി സേഖ് എന്നിവർ അറസ്റ്റിലായി. എലൂർ ഫാക്ട് ഭാഗത്തു വെച്ചാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. 2 ട്രാവൽ ബാഗുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിലെ വിതരണക്കാർക്ക്
നൽകുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.
