മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി 4 പേർ പിടിയിൽ

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി 4 പേർ പിടിയിൽ. മൂന്ന് കേസുകളിലായിട്ടാണ് നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. 13 ഗ്രാം എംഡിഎംഎയും, വിറ്റുകിട്ടിയ 7 ലക്ഷം രൂപയുമായിട്ടാണ് രണ്ട് പേർ പിടിയിലാകുന്നത്. മഞ്ചേശ്വരത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരത്തെ അൻവർ, കർണാടക സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് അറസ്റ്റിലായത്.
മറ്റൊരു കേസിൽ ഉപ്പള റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും 7.06 ഗ്രാം എംഡി എം എയുമായി സിഎ മുഹമ്മദ് ഫിറോസ് എന്നയാളെ പൊലീസ് പിടികൂടി. കുഞ്ചത്തൂർ പദവിൽ വെച്ചാണ് മറ്റൊരാളെ അറസ്റ്റ് ചെയ്തത്. 4.67 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച മഞ്ചേശ്വരം അല്ലാമ ഇഖ്ബാലാണ് പിടിയിലായത്.

