60 വര്‍ഷം പഴക്കം; പൊളിച്ചുമാറ്റാതെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പഴയകെട്ടിടം; കാത്തിരിക്കുന്നത് തകർന്നുവീഴാനോ.
1 min read

കണ്ണൂര്‍: 60 വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടം അപകട ഭീഷണിയില്‍. പൊളിച്ച് മാറ്റാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് ഒന്നര വര്‍ഷമായിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. കെട്ടിടം ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിത്യേന നൂറു കണക്കിന് രോഗികളാണ് കെട്ടിടത്തിന് കീഴിലൂടെ കടന്ന് പോകുന്നത്. അപകട ഭീഷണി കാരണം ഒഴിവാക്കിയ കെട്ടിടത്തില്‍ ഓക്‌സിജന്‍ കൗണ്ടറും സഹകരണ സ്റ്റോറും പ്രവര്‍ത്തിപ്പിച്ച് ജനങ്ങളുടെ ജീവനെ വെല്ലുവിളിക്കുകയാണ്.
