July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക്- തലശ്ശേരി മേഖലാ സംഗമം 29ന് പാനൂരിൽ

1 min read
SHARE

പാനൂർ: നാടക പ്രവർത്തകരുടെ കൂട്ടായ്‌മയായ നാടകിൻ്റെ തലശ്ശേരി മേഖലാ സംഗമം 29 ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പാനൂർ വെസ്റ്റ് യു പി സ്‌കൂളിൽ നടക്കും. രാവിലെ 10 ന് കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡൻ്റ് സുരേഷ് ചെണ്ടയാട് അധ്യക്ഷത വഹിക്കും. നാടക് സംസ്ഥാന ജന.സെക്രട്ടറി ഡോ. ജെ.ശൈലജ മുഖ്യഭാഷണം നടത്തും. കേരളത്തിൽ ഏറ്റവും കൂടുതൽ നാടക പ്രവർത്തകർ അംഗങ്ങളുള്ള നാടകിൻ്റെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മേഖലയാണ് തലശ്ശേരി. പ്രളയവും കൊറോണയും ദുരിതത്തിലാഴ്ത്തിയപ്പോഴും കാരുണ്യ പ്രവർത്തനങ്ങളിലൂടെ നാടക കലാകാരൻമാർക്ക് സഹായ ഹസ്തവുമായി പ്രവർത്തിച്ച സംഘടന മാറാരോഗികൾക്കും നിർധനരായ കലാകാരൻമാർക്കും കൈത്താങ്ങായിട്ടുണ്ട്. വിവിധ മേഖലകളിൽ പുരസ്‌കാരത്തിന് അർഹരായ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. വിവിധ കലാപരിപാടികളുടെ അവതരണവും പുതുതായി അംഗങ്ങളുടെ പരിചയപ്പെടലും സംഗീത നാടക അക്കാദമിയുടെ ആർടിസ്റ്റ് ഡാറ്റ ബാങ്കിൽ ഗൂഗിൾ ഫോറം പൂരിപ്പിച്ച് ആർട്ടിറ്റ് ഡാറ്റയിൽ അംഗമാവാനും അർഹരായവർക്ക് സർക്കാരിന്റെ കലാകാര പെൻഷൻ പദ്ധതിയിലേക്ക് ചേരാനുമുള്ള അവസരവും സമ്മേളനത്തിലുണ്ടാകും.