ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

1 min read
SHARE

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടിയിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് തൂങ്ങിമരിച്ചത്.പെട്രോൾ ഒഴിച്ചാണ് തീയിട്ടത്. കിടപ്പ് രോഗിയായ ഭാര്യ ഓമന(73), മകൻ ഉണ്ണികൃഷ്ണൻ (43 )എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു.സംഭവത്തിൽ ഭാര്യയ്ക്കും മകനും പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയും മകനും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.