April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

ഗോളടിയിൽ സെഞ്ചുറി തികച്ച്, ക്രിസ്റ്റ്യാനോ റൊണോൾഡോയ്‌ക്കൊപ്പം ഇനി എർലിങ് ഹാലൻഡും

1 min read
SHARE

ഫുട്ബോളിൽ വേഗത്തിൽ നൂറ് ഗോൾ നേട്ടം സ്വന്തമാക്കി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണോൾഡോയ്‌ക്കൊപ്പം എത്തി ഇനി എർലിങ് ഹാലൻഡും. ഞായറാഴ്ച ആഴ്സണലിനെതിരെ നടന്ന മൽസരത്തിലാണ് മാഞ്ചസ്റ്റർ സിറ്റിക്കായുള്ള ഹാലൻഡിൻ്റെ മിന്നും പ്രകടനം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൻ്റെ ഒൻപതാം മിനിറ്റിലാണ് നോർവേ ഇൻ്റർനാഷണലിൻ്റെ സ്ട്രൈക്കറായ ഹാലൻഡ് ഗബ്രിയേൽ മഗൽഹെസിനെയും വില്യം സാലിബയ്ക്കും ഇടയിലൂടെ ഡേവിഡ് രായയെ വീഴ്ത്തിക്കൊണ്ട് നൂറാം ഗോൾ നേടുന്നത്. 105 മൽസരങ്ങളിൽ നിന്നാണ് ഹാലൻഡിൻ്റെ നേട്ടം.2011-ൽ റൊണാൾഡോയും തൻ്റെ 105-ാം മൽസരത്തിലൂടെയാണ് റയൽമാഡ്രിഡിനായി തൻ്റെ നൂറാം ഗോൾ നേടുന്നത്. പ്രീമിയർ ലീഗ് സീസണിലെ നാല് മത്സരങ്ങളിലൂടെ രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ ഒമ്പത് ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡും ഹാലൻഡിൻ്റെ പേരിലാണ്. നേരത്തെ, 103 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയിരുന്ന ഹാലൻഡിന് റൊണാൾഡോയുടെ റെക്കോർഡ് തകർക്കാനുള്ള അവസരമായി ഇൻ്റർ മിലാനെതിരെ ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും ആ മൽസരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. നിലവിലെ പ്രീമിയർ ലീഗ് ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച നടന്ന മൽസരവും സമനിലയിൽ അവസാനിച്ചു.