ശ്രീകണ്ഠപുരം നഗരസഭ സുരക്ഷിത കൗമാരം പദ്ധതിക്ക് ആരംഭം കുറിച്ചു.
1 min read

ശ്രീകണ്ഠപുരം നഗരസഭ സുരക്ഷിത കൗമാരം പദ്ധതിക്ക് ആരംഭം കുറിച്ച് കൊണ്ടുള്ള ആലോചന യോഗം നഗരസഭ കൗൺസിൽ ഹാളിൽ വച്ച് ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസനക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി പ്രേമരാജൻ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കൊന്നക്കൽ, മെഡിക്കൽ ഓഫീസർ വൈശാഖി കെ, തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. വനിത വികസന കോർപറേഷൻ പ്രതിനിധി റിമി ടി ആർ പദ്ധതിയെക്കുറിച്ച് വിവരണം നടത്തി. ശ്രീകണ്ഠപുരം നഗര സഭയിലെ 11 സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിലെ
1899 വിദ്യാർത്ഥിനികൾക്ക് അവരുടെ സ്കൂൾ പഠന കാലയളവിൽ സൗജന്യമായി സാനിറ്ററി നാപ്കിനുകൾ, അവ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ അലമാര, നാപ്കിൻ ഡിസ്ട്രോയറുകൾ എന്നിവ ആണ് ഈ പദ്ധതി വഴി നൽകുന്നത്. 12,75,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നഗരസഭ പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും ഹെഡ് മാസ്റ്റർ ,പി ടി എ പ്രതിനിധികൾ,മദർ പി ടി എ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
