സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ല’; ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

1 min read
SHARE

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ പ്രതിഷേധിക്കുന്നത്.

കേരള സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയിട്ടുണ്ട്. ഇതിനിടെയാണ് പ്രതിഷേധം.സര്‍വകലാശാലാ വിസി നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം.