വൈദ്യുതി ബില്ലിൽ 20 ശതമാനം വരെ ലാഭിക്കാം

1 min read
SHARE
ഉപഭോഗം ആസൂത്രണം ചെയ്യുന്നതിലൂടെ വൈദ്യുതി ഉപയോക്താക്കൾക്ക് ബില്ലിൽ 20 ശതമാനം വരെ ലാഭിക്കാം. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ ഉപയോക്താക്കളിൽ നിന്ന്‌ തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്ത്‌ നിരക്കിൽ ഇളവ് നൽകുന്ന ടൈം ഓഫ് ദ ഡേ (ടിഒഡി) താരിഫ് നടപ്പാക്കുന്നതിലൂടെയാണിത്‌. പകൽ എട്ട് മണിക്കൂർ നിരക്ക് കുറവായിരിക്കും. വൈദ്യുതി വില കൂടുതലുള്ള തിരക്കേറിയ സമയത്ത് (വൈകിട്ട്‌ ആറ്‌ മുതൽ പത്ത് വരെ) വൈദ്യുതി ഉപയോഗം ഒഴിവാക്കി വൈകിട്ട്‌ 6ന്‌ മുമ്പോ രാത്രി പത്തിന്‌ ശേഷമോ ഉള്ള ഉപയോഗത്തിലേക്ക്‌ ഉപയോക്താക്കളെ മാറ്റുകയാണ്‌ ടിഒഡി രീതി. ടിഒഡി മീറ്ററുള്ള 65 ശതമാനത്തോളം ഉപയോക്താക്കൾക്ക്‌ പുതിയ നിരക്ക്‌ ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ബാക്കി ഉള്ളവർക്ക്‌ മീറ്റർ സ്ഥാപിക്കാൻ ഏപ്രിൽ വരെ സമയം നൽകിയിട്ടുണ്ട്‌. മാസം 250 യൂണിറ്റിന്‌ മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 7.87 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്ക്‌ ഇത് വഴി പ്രയോജനം ലഭിക്കും. ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയും വൈകിട്ടുള്ള കൂടിയ ഉപയോഗം നിയന്ത്രിക്കുകയുമാണ്‌ ലക്ഷ്യം.