July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

വീണ മാത്രമല്ല പിണറായിയും പണം വാങ്ങി; ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു’; മാത്യു കുഴൽനാടൻ

1 min read
SHARE

സി.എം.ആർ.എൽ പണമിടപാട് നടത്തിയത് എക്സാലോജിക്ക് കമ്പനിയുമായി ബന്ധമുളള പ്രമുഖ വ്യക്തിയുമായാണെന്ന SFIO യുടെ കണ്ടെത്തൽ പുറത്ത് വന്നതോടെ CPIM ന് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. ഞങ്ങൾ പറഞ്ഞത് ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പഴയ നിലപാട് തന്നെയാണോ ഇപ്പോഴും എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.

ഒരു സേവനവും ചെയ്യാതെയാണ് പൈസ വാങ്ങിയതെന്ന് തെളിഞ്ഞുവെന്നും വീണ മാത്രമല്ല പിണറായിയും പണം വാങ്ങിയെന്ന് വ്യക്തമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി പണം വാങ്ങിയെന്നാണ് ഇന്നലെ എസ്എഫ്ഐഒ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ആ പി ഞാനല്ല എന്ന് പറയാൻ പിണറായി വിജയന് പറയാൻ ആർജവമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പറയുന്നില്ലെങ്കിൽ അത് അംഗീകരിക്കലാണെന്നും തുറന്ന് പറയാനുള്ള ധൈര്യം സിപിഐഎമ്മിന് എങ്കിലും ഉണ്ടോ എന്നും കുഴൽനാടൻ ചോദിച്ചു.

നിലവിൽ എസ് എഫ് ഐ ഒ കേരളത്തിൽ ബി ജെ പിക്ക് ഒരു സീറ്റ് നേടി കൊടുത്തുവെന്ന് മാത്യു കുഴൽനാടൻ വിമർശിച്ചു. എട്ടുമാസം കൊണ്ട് പൂർത്തീകരിക്കേണ്ട അന്വോഷണം ഇതുവരെ പൂർത്തീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്വേഷണം നീട്ടി കൊണ്ട് പോകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയും സിപിഐഎമ്മും ടോം ആൻഡ് ജെറി കളിക്കുകയാണോ എന്ന് സംശയമുണ്ട്. റിപ്പോർട്ട് സമർപ്പിച്ചു നടപടികളിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.

 

കേന്ദ്രം ശരിയായി അന്വേഷിച്ചിരുന്നുവെങ്കിൽ അരവിന്ദ് കേജരിവാളിന് മുൻപ് പിണറായി ജയിലിൽ പോയെനെയെന്ന് മാത്യു കുഴൽനാടൻ‌ പറഞ്ഞു. പിണറായി സർക്കാരിൻ്റെ കാലാവധി ഉറപ്പിക്കാൻ മോദി തന്നെ രംഗത്ത് ഇറങ്ങുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈകോടതിയെ അറിയിച്ചു. സിഎംആർഎൽ 184 കോടിയോളം രൂപയുടെ ഇടപ്പാട് എക്സാലോജിക്കുമായി നടത്തി. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നൽകിയതെന്ന് അന്വേഷിക്കുന്നുവെന്ന് എസ്എഫ്ഐഒ അറിയിച്ചു. എക്സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്ക് ആണ് പണം നൽകിയത്. കേസിൽ 23ന് വാദം തുടരും.