തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചു
1 min read

മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതലുണ്ടായിരുന്ന തങ്കയങ്കി ദര്‍ശനത്തിന് ശേഷമാണ് ഘോഷയാത്രക്ക് തുടക്കമായത്. മൂന്ന് ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി 25 ന് വൈകിട്ടാവും തങ്ക അങ്കി സന്നിധാനത്ത് എത്തുക. അതിനിടെ, മണ്ഡല പൂജയ്ക്കുള്ള ഒരുക്കത്തിലാണ് ശബരിമല സന്നിധാനം. തങ്ക അങ്കിയെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. അതേസമയം തീര്‍ത്ഥാടകരുടെ തിരക്ക് തുടരുകയാണ്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ തന്നെ വിശ്വാസികള്‍ക്ക് തങ്കഅങ്കി
ദര്‍ശിക്കാനായുള്ള അവസരം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേ നടയില്‍ നിന്നും ശബരിമലയിലേക്കുള്ള പ്രയാണം ആരംഭിക്കുകയായിരുന്നു. ഡിസംബര്‍ 25ന് ശബരിമലയില്‍ തങ്കയങ്കി ഘോഷയാത്ര എത്തും. ഡിസംബര്‍ 26നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക.
