July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ഇതാണ് നുമ്മ പറഞ്ഞ നടൻ; മാർക്കോയിൽ ഉണ്ണിക്കൊപ്പം തീപാറും പ്രകടനം, അരങ്ങേറ്റം കെങ്കേമമാക്കി അഭിമന്യു

1 min read
SHARE

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോകുകയാണ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം ത്രില്ലടിപ്പിക്കുന്ന, ആശ്ചര്യപ്പെടുത്തുന്ന വയലൻസാണ് ചിത്രത്തിന്റെ ഹൈലറ്റെന്നാണ് ചിത്രം കണ്ടവരൊന്നാകെ പറയുന്നത്. അതേസമയം ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിൻ്റെ അസാധാരണ പ്രകടനമാണ് സോഷ്യൽ മീഡീയയിലടക്കം വലിയ ചർച്ചയാകുന്നത്. നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ്. തിലകനാണ് ഈ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. അരങ്ങേറ്റം ഗംഭീരമാക്കിയതോടെ യുവനടൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിലേക്ക് ഒരാൾകൂടിയെത്തിയിരിക്കുകയാണ് ഇപ്പോൾ. അഭിനയത്തിലും ശബ്ദത്തിലും അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണ് എന്ന് അഭിമന്യു പറയുന്നു. തന്നോടും തന്റെ പ്രകടനത്തോടും കാണിക്കുന്ന സ്നേഹത്തിനും അഭിനന്ദനത്തിനും മറുപടികളില്ലെന്നും പിന്തുണ നല്കുന്നവരോട് നന്ദിയുണ്ടെന്നും താരം പറഞ്ഞു.