July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ചരിത്ര മുന്നേറ്റം, ‘കാരുണ്യ സ്പർശം’ വഴി സർക്കാർ വിറ്റഴിച്ചത് 2 കോടി രൂപയുടെ കാൻസർ മരുന്നുകൾ- വിതരണം ലാഭരഹിതമായി; മന്ത്രി വീണാ ജോർജ്

1 min read
SHARE

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ വിറ്റഴിച്ച് ആരോഗ്യവകുപ്പ്. 2.01 കോടി രൂപയുടെ കാന്‍സര്‍ മരുന്നുകളാണ് സർക്കാർ വിറ്റഴിച്ചത്. സംസ്ഥാന സര്‍ക്കാരിൻ്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആൻ്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴിയായിരുന്നു മരുന്നുകള്‍ വിതരണം ചെയ്തതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

2.01 കോടി രൂപയുടെ മരുന്നുകൾ 1.34 കോടി രൂപ കുറച്ചാണ് കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴി സർക്കാർ വിതരണം ചെയ്തത്. തികച്ചും ലാഭരഹിതമായാണ് പദ്ധതി വഴി സർക്കാർ മരുന്നുകൾ നൽകുന്നതെന്നും കഴിഞ്ഞ ഓഗസ്റ്റ് 29ന് മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തതെന്നും മന്ത്രി പറഞ്ഞു. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് ലഭ്യമാക്കുന്ന പദ്ധതിയിലൂടെ 40,000 രൂപ വിലവരുന്ന മരുന്നുകള്‍ പോലും കേവലം 6,000 രൂപ മാത്രം ഈടാക്കിയാണ് അധികൃതർ വിതരണം ചെയ്യുന്നത്.

 

തുടക്കത്തിൽ 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കിയിരുന്നത്. ഇപ്പോഴത് 252 മരുന്നുകളാക്കിയെന്നും മന്ത്രി പറഞ്ഞു. മരുന്നുകൾ സീറോ പ്രോഫിറ്റായാണ് പദ്ധതി വഴി ലഭ്യമാക്കുന്നതെന്നും സംസ്ഥാനത്തെ 74 കാരുണ്യ ഫാർമസികളിലൂടെ രാജ്യത്തെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000 ത്തോളം മരുന്നുകളാണ് വിതരണം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാണ് ഉയര്‍ന്ന വിലയുള്ള ആൻ്റി കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കാൻ അടുത്ത ഘട്ടത്തിൽ ആരോഗ്യ വകുപ്പ് ശ്രമിക്കും.

മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍

  1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
  2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
  3. പത്തനംതിട്ട ജനറല്‍ ആശുപത്രി
  4. ആലപ്പുഴ മെഡിക്കല്‍ കോളേജ്
  5. കോട്ടയം മെഡിക്കല്‍ കോളേജ്
  6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
  7. എറണാകുളം മെഡിക്കല്‍ കോളേജ്
  8. തൃശൂര്‍ മെഡിക്കല്‍ കോളേജ്
  9. പാലക്കാട് ജില്ലാ ആശുപത്രി
  10. മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
  11. കോഴിക്കോട് മെഡിക്കല്‍ കോളേജ്
  12. മാനന്തവാടി ജില്ലാ ആശുപത്രി
  13. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്
  14. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി