യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചവരെന്ന് പൊലീസ്
1 min read

ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ മൂന്ന് പേരെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസിന്റെ സംയുക്ത സംഘം നടത്തിയ ഓപറേഷനിൽ ഖലിസ്ഥാൻ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍.
ഇവരെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കുറ്റവാളികളായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് മരിച്ചത്. ഇവരില്‍ നിന്ന് എകെ സീരീസിലെ രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.
ഈ ക്രിമിനലുകള്‍ക്ക് ഖലിസ്ഥാനി ഭീകര സംഘടനയുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചാബിലെ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. ഇതിൽ സുരക്ഷാ ഏജന്‍സികള്‍ ഖലിസ്ഥാന്‍ ഭീകരരുടെ പങ്ക് സംശയിക്കുന്നുണ്ട്.
