ജനങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്; മന്ത്രി ജി ആർ അനിൽ
1 min read

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ചുള്ള സർക്കാറിൻ്റെ ഫലപ്രദമായ ഇടപെടലാണ് സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിൻ്റെയും ഫെയറുകൾ. പൊതു ജനങ്ങൾക്ക് ഏത് ഉത്പന്നവും ഇതു വഴി വില കുറവിൽ ലഭിക്കുന്നു. ഇത്തരം സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്നവർ ഇതു വഴി നടക്കുന്ന പ്രവർത്തനങ്ങൾ കൂടി കാണണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൺസ്യൂമർ ഫെഡ് ക്രിസ്തുമസ് പുതുവത്സര ചന്ത ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കാൻ കൂട്ടായ്മകൾ ഉണ്ടാകണെമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
സർക്കാർ ഒരുക്കിയിരിക്കുന്ന സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിൻ്റെയും ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകൾ വഴി 13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലും. ശബരി ഉല്‍പ്പന്നങ്ങള്‍, ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് എന്നിവ 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 2.30 മണി മുതല്‍ 4 മണി വരെ ആയിരിക്കും ഈ ഫെയറുകൾ പ്രവർത്തിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രത്യേക ജില്ലാ ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.
