വയനാട്ടിൽ സിപിഐഎമ്മിന് പുതുമുഖം. ജില്ലാ സെക്രട്ടറിയായി റഫീഖ്.തെരഞ്ഞെടുക്കപ്പെട്ടത് മത്സരത്തിലൂടെ.

1 min read
SHARE

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി K റഫീഖ് തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിആയിരുന്നു റഫീഖ്.  മുൻ ജില്ലാ സെക്രട്ടറി ആയിരുന്ന പി ഗഗാറിനെ ചുമതലയിൽ നിന്നും മാറ്റി.ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഗഗാറിനും റഫീക്കും തമ്മിലാണ് മത്സരം നടന്നത്.  11 ന് എതിരെ 16 വോട്ടിനാണ് റഫീഖ് ഗഗാറിനെ പിന്നിലാക്കിയത് .

നിലവിൽ 27 പേർ അടങ്ങുന്ന ജില്ലാ കമ്മിറ്റിയിൽ അഞ്ചുപേർ പുതുമുഖങ്ങളാണ്. മൂന്ന് ദിവസമായി  നടക്കുന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

ജില്ലയുടെ  പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തിൽ ചർച്ചയായി. മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്‌–-പടിഞ്ഞാറത്തറ ബദൽ പാത,  ഭൂപ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അംഗീകരിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി.

സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പകൽ മൂന്നിന്‌ റാലി ആരംഭിക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നഗരസഭാ സ്‌റ്റേഡിയം)  പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും.